ലിമയുടെ ഈസ്റ്റർ-വിഷു ആഘോഷം 2025; ഏപ്രിൽ 26ന്

ലിമയുടെ ഈസ്റ്റർ-വിഷു ആഘോഷം 2025; ഏപ്രിൽ 26ന്

ബെൽഫാസ്റ്റ്: ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസങ്ങളില്ലാതെ മാലോകരെ മുഴുവൻ ഒന്നായി കാണുന്ന മലയാളികളുടെ ലോകോത്തര ഉത്സവങ്ങളായ ഈസ്റ്ററും വിഷുവും 3 കോടി മലയാളികളുടെ സ്വകാര്യ സന്തോഷങ്ങളാണ്. നോർത്തേൺ അയർലണ്ടിലെ ലിസ്ബണിലെ ഒരേയൊരു മലയാളി അസോസിയേഷൻ ആയ ലിസ്ബൺ ഇന്ത്യൻ മലയാളി അസോസിയേഷൻ (LIMA) ഒരുക്കുന്ന 18മത്തെ ഈസ്റ്റെർ വിഷു ആഘോഷങ്ങൾ ഈ വരുന്ന ഏപ്രിൽ 26ന് ലിസ്ബൺ , St പാട്രിക് ചർച്ച് ഓഡിറ്റോറിയിത്തിൽ വച്ച് നടത്തപ്പെടുന്നു.

മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും ലിമയോടൊപ്പം
ആഘോഷിക്കാൻ ഏവരെയും ലിമ സ്വാഗതം ചെയ്യുന്നു.

ഇതു വരെ ലിസ്ബണിൽ ആരും കാഴ്ച വെക്കാത്ത വിവിധങ്ങളായ കലാ പരിപാടികൾ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നു. ഏപ്രിൽ 26ന് വൈകുന്നേരം 5 മണി മുതൽ ലിമയുടെ ഈസ്റ്റെർ വിഷു ആഘോഷ പരുപാടികൾ ആരംഭിക്കുന്നു, തുടർന്ന് വിഭവസമൃദ്ധമായ ഡിന്നർ. കൂടെ കണ്ണിനും, കാതിനും, മനസ്സിനും കുളിർമ ഏകുന്ന വിവിധങ്ങളായ കല പരിപാടികൾ.

ടിക്കറ്റ്‌ വില്പന ഉടൻ ആരംഭിക്കുന്നു…

Source & Courtesy : LIMA Facebook page

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *