
Belfast: മാനവീകതയുടെയും കരുണയുടെയും മൂല്യങ്ങൾ ആഘോഷിക്കുന്ന ഈ വിഷു, ഈസ്റ്റർ, ഈദ് ദിനങ്ങളിൽ, നിമയുടെ ഒരു ഹൃദയസ്പർശിയായ സംരംഭം – “നിമ നന്മ കിറ്റ് ചാലഞ്ച്”.
RCCയിലെ അശരണരായ കാൻസർ രോഗികൾക്ക് ഒരു ചെറു പുഞ്ചിരിയെങ്കിലും സമ്മാനിക്കുവാൻ, നിമ 18 ഇനം £75 വില വരുന്ന ബ്രാൻഡഡ് ഭക്ഷ്യവസ്തുക്കൾ ഹോൾസെയിൽ വിലയിൽ £50-ന് വാങ്ങി, നിങ്ങളുടെ £5 സഹായത്തോടു കൂടി £55-ന് വിതരണം ചെയ്യുന്നു. ഈ ചെറിയ സഹായം, RCC യിലെ വേദനപ്പെടുന്നവർക്കൊരു ആശ്വാസത്തണലാകും.
പ്രീ-ബുക്കിങ് ഇന്ന് മുതൽ ഏപ്രിൽ 10 വരെ തുടരും. നിങ്ങളുടെ സൗകര്യാർത്ഥം കിറ്റ്, കളക്ഷൻ പോയിന്റുകളിൽനിന്നോ, നോർത്തേൺ അയർലണ്ട് മലയാളി അസോസിയേഷൻ ചുമതലക്കാരിൽനിന്നോ നേരിട്ടോ കൈപ്പറ്റാൻ സംവിധാനം ഒരുക്കിയിരിക്കുന്നു…
നിങ്ങളുടെ സഹകരണം ഈ ഉത്സവകാലത്ത് ഒരാളുടെ വേദനക്കിടയിലൊരു വെളിച്ചമായി മാറട്ടെയെന്നാശിക്കുന്നു… പ്രീ-ബുക്കിംഗിനായി ഗ്രൂപ്പ് അഡ്മിനുകളെയോ, നിമയുടെ ചുമതലക്കാരെയോ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.